മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം പരിധി കര്‍ശനമാക്കാൻ മുസ്ലിംലീഗ് തയ്യാറാകുന്നു. മൂന്ന് തവണ എംഎൽഎയായവർ വീണ്ടും മത്സരിക്കരുതെന്ന നയം പാർട്ടി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിനൊപ്പം, ചില മുതിർന്ന നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും എം കെ മുനീറിനും മാത്രമായിരിക്കും ഇളവ് അനുവദിക്കുക.Term limits are becoming stricter in the Muslim League
ഈ നയം നടപ്പായാൽ കെ പി എ മജീദ്, പി കെ ബഷീർ, മഞ്ഞളാംകുഴി അലി, എൻ എ നെല്ലിക്കുന്ന്, എൻ ഷംസുദ്ദീൻ തുടങ്ങിയ പല പ്രമുഖർക്കും സീറ്റ് ലഭിച്ചേക്കില്ല .യുവത്വത്തിനും പുതുമുഖങ്ങൾക്കുമുള്ള അവസരങ്ങൾ കൂടുതൽ ഉറപ്പാക്കുകയാണ് ലീഗിന്റെ ഈ നീക്കത്തിന്റെ ലക്ഷ്യം.
