കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശുചിമുറിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ സ്ത്രീ മരിച്ചു എന്നു സ്ഥിരീകരിച്ചു.അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തപ്പോഴേക്കും സ്ത്രീയ്ക്ക് ജീവന് ശേഷിച്ചില്ലായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.Woman dies after building collapses at Kottayam Medical College
കെട്ടിടം തകര്‍ന്നതിനു പിന്നാലെ രക്ഷാപ്രവര്‍ത്തനം വൈകിയതായും ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ വ്യാപകമായി ആക്ഷേപങ്ങള്‍ ഉയര്‍ന്നു. സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഒരു സ്ത്രീയെ കാണാനില്ലെന്ന് ബന്ധുക്കള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. 13-ാം വാര്‍ഡിലെ ഒരു രോഗിയുടെ ബന്ധുവായ ബിന്ദുവിനെ കുറിച്ചായിരുന്നു കാണാതായ വിവരം. 14-ാം വാര്‍ഡിന്റെ ഭാഗമായ കെട്ടിടമാണ് തകര്‍ന്നത്. 13, 14 വാര്‍ഡിലുള്ളവര്‍ ശുചിമുറികള്‍ ഉപയോഗിക്കുന്നതിന് 14ാം വാര്‍ഡിലേക്കാണ് പോവുന്നത് എന്നാണ് ബിന്ദുവിന്റെ ബന്ധുക്കള്‍ ഉന്നയിച്ച ആരോപണം.
