കേരളത്തിൽ പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലായി. വൈറല്‍ പനിക്കൊപ്പം ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.Epidemic is raging in Kerala
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പര്യാപ്തമായി നടപ്പാക്കിയില്ലെന്നതാണ് രോഗ വ്യാപനം രൂക്ഷമാകാൻ പ്രധാന കാരണം.സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആനുപാതികമായി ജീവനക്കാരില്ലാത്തതും പകര്‍ച്ചവ്യാധി കേസുകള്‍ കൂടാന്‍ ഇടയാക്കി. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിൽ മാത്രം പ്രതിദിനം ആയിരത്തിലധികം പേർ പനിബാധയെ തുടർന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുകയാണ്.
ഒരു മാസത്തിനിടയിൽ 1951 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 10 മരണങ്ങൾ രേഖപ്പെടുത്തപ്പെടുകയും ചെയ്തു. അതേസമയം, 381 പേർക്കാണ് എലിപ്പനി ബാധിച്ചത്. ഇതിൽ 22 പേര് മരണപ്പെട്ടു; 16 പേര് മരിച്ചത് എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നു.
പനിബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ 55 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ആറുമാസത്തിനിടെ 12 ലക്ഷത്തിലധികം പേർക്ക് പനിബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതോടൊപ്പം, 1126 പേർക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചുവെന്നും ഇതിൽ 6 പേർ മരിച്ചു എന്നും ആരോഗ്യവകുപ്പ് കണക്കുകൾ സൂചിപ്പിക്കുന്നു.
പരിസര ശുചിത്വം ഉറപ്പാക്കാനും രോഗ വ്യാപനം തടയാനും അടിയന്തിര നടപടി വേണ്ടതാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും പകര്‍ച്ചവ്യാധി കേസുകളിൽ വൻ വർധനവുണ്ടാകാമെന്നതിനാൽ ജാഗ്രത അനിവാര്യമാകുന്നു.
