കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ 14-ാം വാർഡിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണത് ആശങ്ക പരത്തി. സംഭവത്തിൽ രണ്ടു പേർക്ക് ചെറിയ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്, അതിൽ ഒരാൾ സ്ത്രീയാണ്. പഴയ കെട്ടിടത്തിന്റെ ഒരു ഭാഗമായ കൈവരികളും ചുമരും പൊളിഞ്ഞുവീഴുകയായിരുന്നു.Old building collapses at Kottayam Medical College
അപകടത്തിൽ ആര്‍ക്കും ഗുരുതര പരിക്കുകൾ ഉണ്ടായില്ലെന്ന് മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജും ഉടൻ സംഭവസ്ഥലത്തെത്തി അവലോകനം നടത്തി. ഗുരുതര സാഹചര്യമൊന്നുമില്ലെന്നും വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ കൂടുതൽ പ്രതികരിക്കാനാവൂവെന്നും അവർ വ്യക്തമാക്കി.
പൊളിഞ്ഞത് നിലവിൽ ഉപയോഗത്തിലില്ലാത്ത, പഴയ കെട്ടിടമാണ് എന്നതും, അതിന്റെ ശുചിമുറിയിൽ നേരത്തെ തന്നെ ബലക്ഷയം കണ്ടതിനെ തുടർന്ന് അതിന്റെ ഉപയോഗം നിർത്തിയിരുന്നുവെന്നുമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം. പുതിയ കെട്ടിടം ഇതിനോടകം നിർമിച്ചുകഴിഞ്ഞതും സുരക്ഷാ മുൻകരുതലുകൾ പാലിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
