സംസ്ഥാന സർക്കാർ പൊതു കാര്യങ്ങളിലും ഔദ്യോഗിക രേഖകളിലും ഇനി മുതൽ “ചെയര്മാന്” എന്ന പദം ഒഴിവാക്കി “ചെയര്‍പേഴ്സണ്‍” എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഭരണപരിഷ്ക്കാര വകുപ്പ് ഇതിനായി ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.’Chairperson’ will now be used in government documents
സര്‍ക്കാര്‍ രേഖകളിലും ഉദ്യോഗസ്ഥ പദവികളിലും ലിംഗനിഷ്പക്ഷമായ ഭാഷ ഉപയോഗിക്കണമെന്ന നിലപാടിന്റെ ഭാഗമായാണ് ഈ തീരുമാനം. നിലവില്‍ വനിതാ കമ്മീഷന്, യുവജന കമ്മീഷന് പോലെയുള്ള ചില സ്ഥാപനങ്ങളിൽ “ചെയര്‍പേഴ്സണ്‍” എന്ന പദം ഉപയോഗിച്ചിരുന്നെങ്കിലും, പല പഴയ കമ്മീഷനുകളിലും വകുപ്പുകളിലുമിതുവരെ “ചെയര്മാന്” എന്ന പദം തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇത് പരിഹരിക്കാനാണ് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ആധികാരിക രേഖകളിലും “ചെയര്മാന്” എന്ന പദം പൂർണമായി ഒഴിവാക്കി “ചെയര്‍പേഴ്സണ്‍” എന്നത് കൊണ്ടു മാറ്റാൻ തീരുമാനം എടുത്തത്. പഴയ നേം ബോര്‍ഡുകളിലും ലേഖനങ്ങളിലും ഇനി “ചെയര്മാന്” എന്ന പദം ഉപയോഗിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭാഷാ മാര്‍ഗനിര്‍ദേശക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ഭരണപരിഷ്ക്കാര വകുപ്പ് അറിയിച്ചു.
