കൂവക്കണ്ടം സ്വദേശികളുടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാര്‍ക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞെത്തി. ഉദ്യോഗസ്ഥർ സമയോചിതമായി ഓടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.Wild elephant attack on forest guards
കോട്ടപ്പടി കൂവക്കണ്ടം പ്രദേശത്ത് കുറേകാലമായി കാട്ടാനക്കൂട്ടം പതിവായി എത്തുന്നുണ്ട്. ഈ കൂട്ടത്തിൽ കുട്ടിയാനയും ഉൾപ്പെടുന്നു. കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിൽ നാട്ടുകാർ പരിഭ്രാന്തരായിരുന്നു. തുടർന്ന് വിവരം ലഭിച്ച വനപാലകർ എത്തിയ ആനകളെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ഒരു കൊമ്പൻ അക്രമപരമായി സമീപിച്ചത്.
വനവകുപ്പ് സ്ഥാപിച്ചിരുന്ന വൈദ്യുതി വേലി അറ്റകുറ്റപ്പണികൾക്കായി അഴിച്ചുമാറ്റിയിരുന്നു. ഇതുമൂലം കാട്ടാനകൾക്ക് ജനവാസ മേഖലയിലേക്കുള്ള പ്രവേശനം എളുപ്പമായി. ആവർത്തിച്ചു വരുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരമുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
