മലപ്പുറം: താനൂർ നഗരസഭയിൽ ജല അതോറിറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന പൈപ്പ് ലൈൻ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞ അപേക്ഷകനോട് ഇന്ത്യൻ പൗരത്വം തെളിയിക്കണമെന്ന് ജല അതോറിറ്റി മലപ്പുറം സൂപ്രണ്ടിങ് എഞ്ചിനീയറിങ് ഓഫീസ് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകൾ.Water Authority seeks citizenship for RTI
ദേശീയ വിവരാവകാശ കൂട്ടായ്മയുടെ അംഗമായ എം. സിദ്ദിഖ് നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവാദ നിർദേശം ഉണ്ടായത്. “മറുപടി തയാറാക്കിയിട്ടുണ്ട്. അതിന് പൗരത്വം തെളിയിക്കുന്ന രേഖകളോടെ ഓഫിസിൽ ഹാജരാകണം” എന്നാണ് കഴിഞ്ഞ 20-ന് നൽകിയ ഔദ്യോഗിക മറുപടി.
അപേക്ഷയിലെ ഒപ്പ് പേപ്പർ കട്ടിംഗാണെന്നാരോപിച്ച് അതിന്റെ അടിസ്ഥാനത്തിൽ പൗരത്വം ചോദിച്ചുവെന്നാണ് സിദ്ദിഖിന്റെ നിലപാട്. എന്നാൽ വിവരാവകാശനിയമത്തിലെ സെക്ഷൻ 6(2) പ്രകാരം അപേക്ഷകന്റെ വിലാസം, ഇമെയിൽ, ഫോൺ നമ്പർ ഒഴികെ മറ്റ് വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടാനാകില്ലെന്നത് നിയമപരമായ വസ്തുതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.“ഇമെയിലായോ ഡിജിറ്റൽ രൂപത്തിലായോ അപേക്ഷ നൽകിയാൽ ഒപ്പ് പരിശോധിക്കേണ്ടതില്ല.
താനൂർ പ്രദേശത്ത് നടപ്പിലാക്കിയ പൈപ്പ് ലൈൻ പദ്ധതിയിൽ അഴിമതിയെന്ന ആരോപണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് സിദ്ദിഖ് വിവരാവകാശം തേടിയത്. എന്നാൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുകയും പൗരത്വം ചോദിച്ച് അനാവശ്യ നീക്കങ്ങൾ നടത്തുകയും ചെയ്തതായി അവകാശപ്പെട്ടാണ് അദ്ദേഹം വിവരാവകാശ കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്.ആവശ്യപ്പെട്ട വിവരങ്ങൾ നൽകാത്ത ജില്ലാ ജലഅതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയറുടെ മറുപടി ദുരൂഹമാണ്.
