
എറണാകുളം: ചികിത്സാ പിഴവിന്റെ പേരിൽ ആലുവ രാജഗിരി ആശുപത്രിയ്ക്കെതിരെ ഗുരുതര ആരോപണം. കീ ഹോൾ ശസ്ത്രക്രിയയ്ക്ക് ശേഷം ചോറ്റാനിക്കര സ്വദേശിയായ ബിജു തോമസ് (54) മരിച്ചു. സംഭവം ചികിത്സാ പിഴവാണെന്നാരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി.Patient dies due to surgical error; Case filed against hospital
ശനിയാഴ്ച നടുവേദനയെ തുടർന്നാണ് ബിജു തോമസ് ആലുവയിലെ രാജഗിരി ആശുപത്രിയിൽ കീ ഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്ക് ശേഷം റൂമിലേക്ക് മാറ്റിയെങ്കിലും കടുത്ത വയറുവേദന തുടങ്ങിയതായി കുടുംബം പറയുന്നു. തുടർന്നും വേദന നിവരാതെ തുടരുകയായിരുന്നെങ്കിലും ഗ്യാസിനുള്ള മരുന്ന് നൽകി ആശുപത്രി അധികൃതർ പ്രതിസന്ധി സാധാരണവത്ക്കരിക്കാൻ ശ്രമിച്ചു.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ആന്തരിക രക്തസ്രാവം സംഭവിച്ചതാണെന്ന് കണ്ടെത്തി. ഇത് കീഹോൾ ശസ്ത്രക്രിയയിലെ പിഴവിന്റെ ഫലമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. ചികിത്സാ പിഴവാണെന്ന് ഡോക്ടർ സമ്മതിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.