തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. മരുന്നുകള്‍ക്ക് പ്രതികരണമുണ്ടെങ്കിലും രക്തസമ്മര്‍ദ്ദവും പ്രധാന ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലല്ലെന്ന് ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു.VS Achuthanandan in critical condition
അനുഭവപരിചയമുള്ള ഡോക്ടര്‍മാരടങ്ങിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴംഗ വിദഗ്ധസംഘം ഇപ്പോഴും ആരോഗ്യനില നിരീക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കി വരുന്നുണ്ട്. നിലവിലെ ചികിത്സ തുടരണമെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ വി.എസ്. അച്യുതാനന്ദന് ചികിത്സ ലഭ്യമാക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
