താരതമ്യേന ചെറുതായിട്ടുള്ളതും എന്നാൽ വിശാലമായ സ്വാധീനം ഉള്ളതുമായ മറ്റൊരു ചരിത്ര നേട്ടത്തിലേക്ക് ആണ് എറണാകുളം ജനറൽ ആശുപത്രി എത്തിത്തീർന്നിരിക്കുന്നത്. ആശുപത്രിയിലെ ആദ്യ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലാ തലത്തിലുള്ള ഒരു സർക്കാർ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തപ്പെടുന്നത്,ഇന്ത്യയിലെ ആദ്യമായാണ്.Preparations underway for first heart transplant surgery at Ernakulam General Hospital
ഈ സുപ്രധാന ശസ്ത്രക്രിയയും അതിന്റെ എല്ലാ ഘട്ടങ്ങളും പൂർണമായും സൗജന്യമായാണ് നടത്തുന്നത് . സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞത് 15-20 ലക്ഷം രൂപ വരെയായിരിക്കും സാധാരണ ചെലവാകുന്നത്. എന്നാല്‍, ഇതൊരു പൊതുമേഖലാ ആശുപത്രിയിലായതിനാൽ ജനങ്ങൾക്ക് വലിയ ആശ്വാസമായി മാറുന്നു.
മികച്ച പരിശീലനം നേടിയ മൂന്നു മെഡിക്കൽ ടീമുകൾ, അത്യാധുനിക ഓപ്പറേഷൻ തിയറ്റർ സംവിധാനങ്ങൾ, സുപ്രസിദ്ധരായ ഹൃദയ ശസ്ത്രക്രിയ വിദഗ്ധർ എന്നിവയുടെ നേതൃത്വത്തിൽ എല്ലാ സാങ്കേതിക ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
നേപ്പാൾ സ്വദേശിയായ ഒരുപെൺകുട്ടിക്ക് ആദ്യമായി ഹൃദയം മാറ്റിവെക്കാൻ തയ്യാറെടുക്കുകയാണ് ആശുപത്രി. കെ-സോട്ടോ രജിസ്റ്ററിൽ ആയിരിക്കുന്ന രോഗിയ്ക്ക് അനുയോജ്യമായ ഹൃദയം ലഭിച്ച ഉടനെ ശസ്ത്രക്രിയ നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിർഷ പറഞ്ഞു.
കാൻസർ സർജറിയിലൂടെയും മറ്റ് വിവിധ മേഖലകളിലൂടെയും മുമ്പേ തന്നെ റെക്കോർഡ് നേട്ടങ്ങൾ നേടിയിട്ടുള്ള എറണാകുളം ജനറൽ ആശുപത്രി, ഈ ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ഇന്ത്യയുടെ ആരോഗ്യമേഖലയ്ക്ക് അഭിമാനമായ മറ്റൊരു വലിയ ചുവടുവെയ്പ്പാണ് ഒരുക്കുന്നത്.
