വയനാട് ചൂരൽമലയിൽ നടന്ന പ്രതിഷേധത്തിനിടെ ദുരന്തബാധിതൻ ഉൾപ്പെടെ ആറു പേരെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തതും, സർക്കാർ വാഹനത്തിന് നാശനഷ്ടം എന്നി വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.Chooralmala protest: Six people arrested
വെള്ളാർമല വില്ലേജ് ഓഫീസർ എ. അജീഷിനെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിലാണ് ചൂരൽമല സ്വദേശികളായ ആറുപേർക്കെതിരെ നടപടി സ്വീകരിച്ചത്. കനത്ത മഴയെ തുടർന്ന് ജോലിക്ക് പോകാനാകാതെ വന്ന ഉരുൾപൊട്ടലിൽപ്പെട്ട തൊഴിലാളികൾക്ക് ദിവസവും ₹300 വീതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും, വില്ലേജ് ഓഫീസർ ദുരന്തബാധിതരെക്കുറിച്ച് തെറ്റായ റിപ്പോർട്ട് നൽകിയെന്ന് ആരോപിച്ചുമാണ് ഈ പ്രതിഷേധം നടന്നത്.
തോട്ടം തൊഴിലാളികളടക്കം വലിയൊരു സംഘം ദുരന്തനിവാരണ സ്പെഷ്യൽ ഓഫീസർ അശ്വിൻ പി കുമാർ അടക്കമുള്ള ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ പോലീസ്, ഫയർഫോഴ്സ് എന്നിവരും സ്ഥലത്തെത്തി.
