
കേരള സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുക്കുന്ന ചടങ്ങിൽ ആർഎസ്എസ് ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ, സർവകലാശാല രജിസ്ട്രാർക്കെതിരെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റിപ്പോർട്ട് സമർപ്പിച്ചു.RSS Bharatamba controversy: Vice Chancellor’s report against the registrar
റജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആർഎസ്എസ് ചിത്രവുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിച്ചതിനായി യോഗം ചേർത്തോ, വൈസ് ചാൻസലറോടോ സിൻഡിക്കേറ്റിനോടോ ആലോചിച്ചോ ചെയ്തിട്ടില്ലെന്നും റിപ്പോർട്ട് വിമർശിക്കുന്നു.
ഡിജിപിക്ക് പരാതി നൽകിയത് വിസിയെ അറിയിക്കാതെയായിരുന്നു. ആരുടെയും അനുമതിയില്ലാതെ നിയമനടപടി സ്വീകരിച്ചതും രജിസ്ട്രാറിന്റെ നടപടിയെ വിമർശിക്കാൻ ഇടയാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വൈസ് ചാൻസലറിന്റെ റിപ്പോർട്ട് ഗവർണറായ ചാൻസലർക്ക് കൈമാറിയതായി സർവകലാശാല അറിയിച്ചു. ഗവർണർ മടങ്ങിയെത്തിയശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കി.