തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ അനുമതിയില്ലാതെ പിന്തുടർന്ന അഞ്ച് അംഗ സംഘം അറസ്റ്റിലായി. കണ്ണൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലെ സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിട്ടു.Five people arrested for following the Chief Minister’s motorcade
സംഭവം ഇന്നലെ രാത്രി 10.15ഓടെയാണ് ഉണ്ടായത്. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പമായിരുന്നു ഇവരുടെ യാത്ര. രജിസ്ട്രേഷന് നമ്പര്‍ ഇല്ലാത്ത കാറിലാണ് സംഘം പിന്തുടരുന്നത്. വാഹനവ്യൂഹത്തിലെ ആംബുലന്‍സിന് പിന്നാലെ വെങ്ങാലി പാലം മുതല്‍ കാറിനോടിച്ചു വന്നതായാണ് റിപ്പോര്‍ട്ട്.
വാഹനവ്യൂഹത്തിനുള്ളിൽ കയറിയതിനെ തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശം അവഗണിച്ച സംഘത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനപരിശോധനയിൽ വാക്കി ടോക്കി സെറ്റും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
