മലപ്പുറം: കാടാമ്പുഴ പാങ്ങിൽ കുഞ്ഞിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. കുട്ടിയുടെ ആന്തരിക അവയവങ്ങൾ വിശദപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആന്തരിക പരിശോധനകളുടെ ഫലം ലഭിച്ചശേഷം മാത്രമേ മരണകാരണം വ്യക്തമായി പറയാനാകൂ.Death of Kadampuzha child: Postmortem report to be handed over today
രണ്ട് ദിവസം മുമ്പാണ് അക്യുപഞ്ചറിസ്റ്റായ ഹിറ അരീറയുടെ മകൻ മരിച്ചത്. കുഞ്ഞിന് മഞ്ഞപ്പിത്തം പോലുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നാണ് ആദ്യ വിവരം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഖബറടക്കിയെങ്കിലും, കഴിഞ്ഞദിവസം അതു പുറത്ത് എടുത്ത് വീണ്ടും പരിശോധന നടത്തുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടി കോട്ടക്കലിലെ വാടകവീട്ടിൽ മരിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലെയോടെ ഖബറടക്ക ചടങ്ങുകൾ നടന്നിരുന്നു. കുഞ്ഞിന് ആവശ്യമായ ചികിത്സ നൽകാതിരുന്നെന്നാരോപിച്ച് പരാതിയുയർന്നതിനെ തുടർന്ന് കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് അധികൃതരും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
