തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് നിയമിക്കും. ഇന്ന് രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) മുന്നോട്ടുവെച്ച മൂന്ന് പേരുടെ പട്ടികയിൽ നിന്ന് ഒരാളെ മുഖ്യമന്ത്രി തിരഞ്ഞെടുക്കും.Police chief to be elected today
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള കേന്ദ്ര കാബിനറ്റ് സെക്രട്ടറി റവാഡ ചന്ദ്രശേഖറിനാണ് കൂടുതൽ സാധ്യതയെന്ന് സൂചന. മറ്റു രണ്ടുപേരുകൾ ആയ നിധിൻ അഗർവാൾയും യോഗേഷ് ഗുപ്തയുമാണ് പട്ടികയിലെ മറ്റ് അംഗങ്ങൾ.
നിലവിലെ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കുന്നു. വൈകിട്ട് 3 മണിയോടെ പുതിയ പൊലീസ് മേധാവി ചുമതലയേൽക്കും.
1991-ലെ ഐപിഎസ് ബാച്ചിലെ കേരള കേഡറിലെ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. വിവിധ കേന്ദ്ര ഡെപ്യൂട്ടേഷൻ തസ്തികകളിൽ ദീർഘകാലം സേവനംനൽകിയ അദ്ദേഹം നിലവിൽ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ഒരുവർഷം കൂടി സർവീസുള്ള അദ്ദേഹം സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള താൽപര്യം നേരിട്ട് മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു.
