എലൂരിൽ രഹസ്യ വിവരത്തെ തുടർന്ന് പോലീസ്-ഡാൻസഫ് സംയുക്തമായി നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ അഫ്സൽ ഹുസൈനും റോണി സേഖും കഞ്ചാവുമായി പിടിയിലായതാണ്.16 kg of ganja seized from Elur
എലൂർ ഫാക്ട് ഏരിയയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. രണ്ട് ട്രാവൽ ബാഗുകളിലായി കഞ്ചാവ് കുത്തിനിറച്ച നിലയിലായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച കഞ്ചാവാണിത്.
ഇവർ കളമശ്ശേരി, ഫോർട്ട് കൊച്ചി, എറണാകുളം നോർത്ത് ഭാഗങ്ങളിൽ കഞ്ചാവ് വിതരണം ചെയ്തിരുന്നതായാണ് കണ്ടെത്തിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
