കണ്ണൂര്‍ : കണ്ണൂര്‍ പേവിഷബാധയുടെ സംശയത്തില്‍ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരന് മരിച്ചു. തമിഴ്നാട്ടിലെ സേലം സ്വദേശികളായ മാതാപിതാക്കളുടെ മകനായ ഹരിത്താണ് മരിച്ചത്.Child dies after being treated for dog bite
മെയ് 31-ന് പയ്യാമ്പലത്തെ വാടക വീട്ടിന് സമീപം തെരുവ് നായയുടെ കടിയേറ്റ് കുട്ടിക്ക് ഉടന്‍ തന്നെ വാക്സിന് നല്‍കിയിരുന്നു. മുഖത്ത് കടിയേറ്റ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, തുടര്‍ന്നുള്ള ചികിത്സയ്ക്കിടെ 12 ദിവസങ്ങള്‍ക്കുശേഷം മരണം സംഭവിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ മരണമുണ്ടായതോടെ കേസിന് കൂടുതല്‍ വ്യക്തത തേടി ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
