കോഴിക്കോട്: മാവൂരിൽ പ്രവർത്തിച്ചിരുന്ന ഒരു ഇരുചക്ര വാഹന ഷോറൂമിൽ വൻതീപിടിത്തം. മാവൂർ പൊലീസ് സ്റ്റേഷനിന് സമീപം പ്രവർത്തിച്ച കെ.എം.എച്ച് മോട്ടോഴ്സിൽ ഇന്ന് പുലർച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.Major fire breaks out at two-wheeler showroom in Mavoor, Kozhikode
തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിനകത്ത് നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ടത് സമീപത്തെ മാവൂർ പൊലീസ് ഉദ്യോഗസ്ഥർക്കായിരുന്നു. ഉടമകളെ ഉടൻ വിവരമറിയിച്ചെങ്കിലും അകത്തെ വാഹനങ്ങൾക്കും മറ്റ് ഉപകരണങ്ങൾക്കുമെല്ലാം തീ പടർന്നിരുന്നു.
ഫയർഫോഴ്സ് ദൗത്യപ്രവർത്തനം നടത്തി ഏറെ നേരം പ്രയത്നിച്ച ശേഷം പുലർച്ചെ അഞ്ച് മണിയോടെയാണ് തീ പൂർണമായി നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ, ഷോറൂമിനകത്തുള്ള എല്ലാ ഇരുചക്ര വാഹനങ്ങളും മറ്റ് ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
