കോഴിക്കോട്: നഗരത്തിലെ മാനാഞ്ചിറയ്ക്ക് സമീപം പരിശോധിച്ച വാഹനത്തിൽ നിന്ന് 100 കിലോയ്ക്ക് മുകളിൽ പഴകിയ കോഴിയിറച്ചി പിടികൂടിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് സംഘം പരിശോധന നടത്തിയത്.Stale chicken seized from Kozhikode
മലപ്പുറത്ത് നിന്ന് കോഴിക്കോട് എത്തിച്ചിരുന്ന ഏകദേശം 500 കിലോ ഇറച്ചിയിലായിരുന്നു പിടികൂടിയത്. ബാക്കിയുള്ള ഇറച്ചി നഗരത്തിലെ വിവിധ ഹോട്ടലുകൾക്കും ഷവർമ്മ കടകൾക്കും വിതരണം ചെയ്തതായി കണ്ടെത്തി.
ഇറച്ചിയിൽ അഴുക്ക് ഉണ്ടായിരുന്നില്ലെങ്കിലും, കൃത്യമായ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാതെ കൊണ്ടുവന്നതായും അതിനാൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഭക്ഷ്യസുരക്ഷാവിഭാഗം അസിസ്റ്റന്റ് കമ്മീഷണർ സക്കീര്‍ ഹുസൈന് പറഞ്ഞു.
ഇറച്ചി വിതരണം നടത്തിയ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഉടമയെ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. പിടികൂടിയ ഇറച്ചി സംസ്കരണത്തിനായി കോഴിക്കോട് കോര്പ്പറേഷന് കൈമാറി.
