തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരിക്കുകയാണ്. വിനീത, ദിവ്യ, രാധകുമാരി എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചില്ല.Court rejects anticipatory bail plea of employees of Diya Krishnakumar’s firm
സാമ്പത്തിക തട്ടിപ്പ് നടന്നതാണെന്ന് ക്രൈംബ്രാഞ്ച് നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് നടപടികളിലേക്ക് ഉടന്‍ കടക്കുമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
