തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ശ്വാസതടസ്സം, രക്തസമ്മർദ്ദം, വൃക്ക പ്രവർത്തനം തുടങ്ങിയ ആരോഗ്യസമസ്യകൾ നിയന്ത്രണത്തിൽ കൊണ്ടുവരാനായി വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശ്രമം തുടരുകയാണെന്ന് പട്ടം എസ്.യു.ടി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.VS’s condition remains critical.
