തിരുവനന്തപുരം: ഗവർണറുമായി ബന്ധപ്പെട്ട ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം വളരെ വൈകിയതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ഇതുവരെ മൗനം പാലിച്ച മുഖ്യമന്ത്രിയുടെ നിലപാട് വാത്മീകപ്രസംഗം പോലെയാണെന്ന് അദ്ദേഹം വിമർശിച്ചു.V.D. Satheesan says the Chief Minister’s response to the Bharatamba issue was delayed.
ഗവർണറുടെ ഔദ്യോഗിക പരിപാടികളും രാജ്ഭവനുമെല്ലാം ആർ.എസ്.എസ് അനുകൂല പരിപാടികളാക്കി മാറ്റരുതെന്നും, അതിനെതിരെ നിലപാട് എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. ഇത്തരം നീക്കങ്ങൾ വർഗീയ ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. സംഘപരിവാറിന്റെ വഴിയിൽ സർക്കാർ പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഗവർണർ തന്റെ സ്ഥാനത്തെ ദുരുപയോഗം ചെയ്യരുതെന്നും, രാഷ്ട്രീയമോ മതതാല്പര്യമോ അഭിവ്യക്തീകരിക്കാനുള്ള പ്ലാറ്റ്ഫോമായ രാഷ്ട്രീയവേദിയായി അതിനെ മാറ്റരുതെന്നും അദ്ദേഹം വ്യക്തമാക്കി. അത് ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. സംസ്ഥാന സർക്കാർ ഇതിന് ചേർന്ന് നിൽക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
അൻവറുമായി ചർച്ച നടത്താമെന്ന എം.കെ. മുനീറിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും, യുഡിഎഫ് ഒറ്റക്കെട്ടായി തീരുമാനിച്ച സമയത്ത് മുനീർ താനുമായി വ്യക്തിപരമായി സംസാരിച്ചിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു. “അൻവർ ഉണ്ടായിരുന്നെങ്കിൽ” എന്ന് ഇനി ആരും പറയേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞു. എം.കെ. മുനീറിന് ഇപ്പോഴും അതേ നിലപാടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രമേശ് ചെന്നിത്തലയുടെ പരിഭവം സംബന്ധിച്ചും വി ഡി സതീശൻ മറുപടി നൽകി. താൻ പറഞ്ഞത് ടീം യുഡിഎഫ് എന്നാണ്.തന്നെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ രമേശ് ചെന്നിത്തല മേജറാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
