
മലപ്പുറം : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന യുദ്ധക്കെടുതികൾക്കെതിരെ വിദ്യാർത്ഥി വിചാരണയുമായി മലപ്പുറം പൂക്കിപറമ്പ് വാളക്കുളം സ്കൂൾ. വാളക്കുളം കെ എച്ച് എം ഹയർസെക്കൻഡറി സ്കൂളിലെ ദേശീയ ഹരിത സേന, ജൂനിയർ റെഡ് ക്രോസ്സ്, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയിലെ അംഗങ്ങളാണ് യുദ്ധവിരുദ്ധ വലയം തീർത്തത്. വിവിധ യുദ്ധങ്ങളിൽ യാതനകൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന യുദ്ധബാധിതരോട് കുട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യുദ്ധവിരുദ്ധ കവിതാലാപനത്തിന് അക്ഷജ് കൃഷ്ണൻ നേതൃത്വം നൽകി.
ഹെഡ്മാസ്റ്റർ സജിത്ത് കെ മേനോൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഇ കെ അബ്ദുറസാഖ് യുദ്ധവിരുദ്ധ സന്ദേശം നൽകി. കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, പി റാഷിദ്, എം പി സുഹൈൽ, വി മർജാനുൽ ഫാരിസ്, യഹ്യ കൂനാരി, വി മുഹമ്മദ് ഫാസിൽ,പി കെ മുഹമ്മദ് ഷാഫി എന്നിവർ നേതൃത്വം നൽകി.