കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് വനിതാ ഭാരവാഹിത്വം ഔപചാരികമായി നടപ്പിലാക്കി തുടങ്ങി. മെമ്പർഷിപ്പ് ക്യാമ്പെയിന്റെ ഭാഗമായി നടക്കുന്ന പുനഃസംഘടന പ്രക്രിയയിലാണ് സ്ത്രീകൾക്ക് നേതൃസ്ഥാനങ്ങൾ നൽകിയതെന്ന് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു.Women’s leadership begins in Muslim Youth League
ആദ്യമായി കോഴിക്കോട് മടവൂർ പഞ്ചായത്ത് സി.എം നഗർ ശാഖയിലാണ് വനിതാ പ്രതിനിധിത്വം ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപവത്കരിച്ചത്. ഷമീറ ശമീറയെ വൈസ് പ്രസിഡന്റുമാരിൽ ഒരാളായും ഫിദ ഗഫൂറിനെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാളായും തെരഞ്ഞെടുത്തു.
ഭാരവാഹികളുടെ ആകെ എണ്ണത്തിൽ 20 ശതമാനം സ്ത്രീകൾക്ക് സ്ഥാനമൊരുക്കുന്നതിന് യൂത്ത് ലീഗ് ഭരണഘടനയിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട നടപടി എന്നതിൽ നിന്ന് മാറി എല്ലാ ശാഖയിലും ഈ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതായും നേതൃത്വം അറിയിച്ചു. 9 അംഗ ഭാരവാഹി സമിതിയുള്ള യൂണിറ്റുകളിലോ ശാഖകളിലോ കുറഞ്ഞത് രണ്ട് സ്ഥാനങ്ങൾ യുവതികൾക്കായിരിക്കും.
