പത്തനംതിട്ട: യൂണിഫോമിന് പേനകൊണ്ട് എഴുതിയതിനെതിരെ ചോദ്യം ചെയ്തതിന്റെ പേരിൽ പ്ലസ് ടു വിദ്യാർത്ഥിയെ അഞ്ച് സഹപാഠികൾ ചേർന്ന് മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ അഭിനവ് പിള്ളയ്ക്കെതിരെയാണ് ആക്രമണം നടന്നത്.Plus Two student beaten up by classmates
ഊന്നുകല്ലിൽ പുത്തൻ വീട്ടിൽ എളുമറ്റൂർ സ്വദേശിയായ അഭിനവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതിയിലുണ്ട്. സംഭവത്തിൽ പെരുമ്പെട്ടി പോലീസ് അഞ്ചുപേർക്കെതിരെയാണ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. വിദ്യാർത്ഥിയുടെ മാതാവ് നൽകിയ പരാതിയിലാണ് നടപടി.
മർദ്ദനത്തെ തുടർന്ന് അഭിനവിന് കണ്ണിനും ചെവിക്കും പരുക്കേറ്റതായി വിവരമാണ്. കേസിലെ വിദ്യാർത്ഥികളെ സ്കൂൾ പ്രിൻസിപ്പൽ രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. എന്നാൽ ഈ നടപടി മതിയായതല്ലെന്നാരോപിച്ച് എബിവിപി സ്കൂൾ പ്രിൻസിപ്പലിന് പരാതി നൽകി. സസ്പെൻഷനിൽ ഒതുങ്ങാതെ കർശന നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം.
