ഇടുക്കി: വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് പി.സി ജോർജ്. “ഭാരതത്തെ സ്നേഹിക്കാത്തവർക്ക് ഇവിടെ ജീവിക്കാൻ അവകാശമില്ല. മുസ്ലിം സമൂഹം മറ്റ് മതവിഭാഗങ്ങൾക്ക് ജീവിക്കാൻ അവകാശമില്ലെന്ന് വിശ്വസിക്കുന്ന തലമുറയെ വളർത്തുകയാണ്. ക്രിക്കറ്റ് മാച്ചിൽ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോൾ ചിലർ ‘അല്ലാഹു അക്ബർ’ വിളിക്കുന്നു,” – എന്നായിരുന്നു പി.സി ജോർജിന്റെ വാക്കുകൾ.
ഇതിന്റെ പേരിൽ തൻമേൽ ഒരു കേസ് കൂടി എടുക്കട്ടെ, എനിക്കൊന്നും പ്രശ്നമില്ല. കോടതി വഴിക്ക് തീർക്കാം,” എന്നും അദ്ദേഹം പറഞ്ഞു.BJP leader P.C. George makes communal statement
എച്ച്ആർഡിഎസിന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിൽ സംസാരിക്കവെയായിരുന്നു പി.സി ജോർജിന്റെ ഈ വിവാദ പ്രസ്താവന.
