കോഴിക്കോട്: കനത്ത മഴയ്ക്കിടെ നിയന്ത്രണം വിട്ട കാര്‍ റോഡരികെയുള്ള മരത്തിലേക്ക് ഇടിച്ചുകയറി നാല് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം നടന്നത്. പേരാമ്പ്ര പാലേരി വടക്കുമ്പാട് ഹൈയര്‍ സെക്കണ്ടറി സ്കൂളിന് സമീപത്താണ് സംഭവം.Car crashes into tree; four injured
നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പ്ലാവിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചിന്ന ദുരൈ (55) എന്നയാളാണ് വാഹനം ഓടിച്ചിരുന്നതെന്ന് പ്രാഥമിക വിവരങ്ങളുണ്ട്. വാഹനം ഓടിക്കുന്നതിനിടെ ഉറക്കം കയറിയതാകാമെന്നുമാണ് അപകട കാരണം സംശയിക്കുന്നത്.മരത്തിലേക്ക് ഇടിച്ചുകയറിയതിനാൽ വാഹനത്തിന്റെ മുൻഭാഗത്തെ പൂർണ്ണമായി തകർന്നു. കോയമ്പത്തൂർ സ്വദേശികളായ റോയ് രാജിനെയും ചിന്നദുരൈയെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഉത്തരേന്ത്യന്‍ സ്വദേശികളായ തര്‍ബാജിനെയും, സത്താറിനെയും വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർ രണ്ടുപേരും വാഹനത്തിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നത്.
