കോഴിക്കോട്: ഇന്ത്യയുടെ ഭൂപടത്തിൽ നിന്നും ജമ്മു-കാശ്മീർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഒഴിവാക്കി കാൻസർ അവബോധത്തിന്റെ ഭാഗമായി പുറത്തിറക്കിയ പരസ്യ വീഡിയോയിലൂടെയാണ് കോഴിക്കോട് മെയ്ത്ര ആശുപത്രി വിവാദത്തിൽ പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എലത്തൂർ പോലീസ് ആശുപത്രിക്കെതിരേ കേസെടുത്തിട്ടുണ്ട്.Map controversy: Case filed against Maitra Hospital
ഭാരതീയ ന്യായസംഹിതയിലെ 152, 192, 3(5) വകുപ്പ് പ്രകാരമാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്. പെരുവയൽ സ്വദേശിയായ എം.സി. ഷാജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കുന്നതിനും, പൊതുജനങ്ങളിൽ കലാപം ഇളക്കിവിടുന്നതിനും ശ്രമിച്ചുവെന്ന് ആരോപണമുണ്ട്. ആശുപത്രി മാനേജ്മെന്റിനെതിരെയും, ഡോക്ടർമാർക്കും, വീഡിയോയിൽ പങ്കെടുത്ത മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കൂടുതൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
