തിരുവനന്തപുരം: കേരളത്തിലെ സ്വർണവില ഇന്ന് കൂടി വീണ്ടും താഴ്ന്നു. തുടർച്ചയായി മൂന്നാം ദിവസവും സ്വര്‍ണവില ഇടിയുന്ന അവസ്ഥയാണ്. ഇന്ന് മാത്രം പവന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ പവന് നിരക്ക് ₹72,560 ആയി. ഗ്രാമിന് വില ₹9,070 ആണ്.24 കാരറ്റിന് പവന് 79,160 രൂപയാണ് വില. 18 കാരറ്റിന് പവന് 59,368 രൂപയും ഗ്രാമിന് 7,421 രൂപയുമാണ് വില.Gold prices fall again in Kerala
ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1080 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 73,000-ല്‍ താഴെയെത്തിയത്. മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 116 രൂപയാണ്.
