തിരുവനന്തപുരത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച യുവാവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം തുമ്പ കനാൽ പുറമ്പോക്കിൽ പുതുവൽ പുത്തൻവീട് എന്ന സ്ഥലത്താണ് അറസ്റ്റിലായ ജോസ് (35) താമസിക്കുന്നത്.Youth arrested for sexually assaulting female police officers
കഴക്കൂട്ടം വനിതാ ബെറ്റാലിയനിലെ ഉദ്യോഗസ്ഥർ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺനമ്പറുകളിലേക്ക് നിരന്തരം വിളിച്ച് അശ്ലീലമായി സംസാരിക്കുകയും വാട്സ്ആപ്പിലൂടെ സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി.
അത്തരത്തിൽ മോഷണക്കേസുകൾ ഉൾപ്പെടെ 15-ഓളം കേസുകൾ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പ്രതിക്കുണ്ട്.
കഴക്കൂട്ടത്തെ വനിതാ ബറ്റാലിയനിലേക്ക് നിരന്തരം വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന്, ജോസിന്റെ മൊബൈൽ നമ്പർ സൈബർ സെല്ലിന് കൈമാറിയിരുന്നു. തുടർ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിയുന്നത്.
