രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ വാർഷികമായ ജൂൺ 25 നു “ഭരണഘടനാ ഹത്യാദിനമായി” ആചരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഗവർണർ രാജേന്ദ്ര ആർലേക്കർ സർവകലാശാലകളുടെ വൈസ് ചാൻസലർമാർക്ക് കത്തയച്ചു.Governor wants to observe the anniversary of the Emergency as Constitutional Assassination Day
അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ സംഭവിച്ച പരാജയങ്ങളും പ്രത്യാഘാതങ്ങളും ഓർമ്മിപ്പിക്കുന്നതിനായി സെമിനാറുകളും കവിതാപാരായണങ്ങളും നാടകങ്ങളും യോഗങ്ങളും സർവകലാശാലകളിൽ സംഘടിപ്പിക്കണമെന്നും കത്തിൽ വ്യക്തമാക്കി. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ ജയശ്രീ എം. രാജഗോപാൽ ആണ് ഈ നിർദേശം പരസ്യമായി വൈസ് ചാൻസലർമാരെ അറിയിച്ചത്.
കേന്ദ്രസർക്കാർ കഴിഞ്ഞവർഷം തന്നെ ജൂൺ 25 ഭരണഘടനാ ഹത്യാദിനമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരെ ധീരമായി പോരാടിയവരെ ആദരിക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഈ തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ തീരുമാനം കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു.
