തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് പട്ടം എസ്യുടി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.Slight improvement in VS Achuthanandan’s health
ഹൃദ്രോഗ വിദഗ്ധൻ, ന്യൂറോളജിസ്റ്റ്, ഇന്റൻസിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നത്.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ എത്തി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടർമാരെയും കുടുംബാംഗങ്ങളെയും സമീപിച്ച് വിവരങ്ങൾ തേടി. നേരിട്ട് കാണാൻ കഴിയാത്തതിനാൽ അദ്ദേഹം തിരിച്ചുപോയി.
ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്.
സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന് അടക്കമുള്ള നേതാക്കള്‍ വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
