ഇടുക്കി ജില്ലയിലെ മറയൂരിൽ ഒരു കാട്ടാന ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു കാട്ടാനയുടെ മൃതദേഹം സ്വകാര്യ ഭൂമിയിൽ കണ്ടെത്തിയത്. പ്രദേശത്ത് തുടർച്ചയായി കാട്ടാന ശല്യം രൂക്ഷമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.Wild elephant found lying down in Idukki
നാല് കാട്ടാനകളെ വനംവകുപ്പ് നിരീക്ഷണത്തിലെടുത്തിരിക്കുകയായിരുന്നു. ഇതിനിടയിലാണ് അവയിൽപെട്ട കൊമ്പൻ കാട്ടാനയാണ് ചരിഞ്ഞതായി സംശയിക്കുന്നത്. സംഭവത്തിൽ വനംവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
