നിലമ്പൂര്‍: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഎഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11005 വോട്ടിനാണ് വിജയിച്ചത് .Aryadan Shoukat won in Nilambur.
ആര്യാടൻ ഷൗക്കത്ത്- 76493
എം സ്വരാജ് – 65061
പി വി അൻവർ- 19946
മോഹൻജോർജ്- 8706
വോട്ടെണ്ണലിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ ആര്യാടന് ഷൗക്കത്തിന് ശക്തമായ ലീഡ് ലഭിച്ചു. രണ്ട് റൗണ്ടുകള്‍ ഒഴികെ എല്ലാ റൗണ്ടുകളിലും അദ്ദേഹം മുന്‍പന്തിയില്‍ തന്നെയായിരുന്നു. പോത്തുകല്ല് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളുടെ വോട്ടെണ്ണലിനിടെ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം. സ്വരാജ് കുറച്ച് വോട്ടുകള്‍ക്ക് ലീഡ് നേടാന്‍ കഴിയുന്നത്.
ഒന്‍പത് വര്‍ഷത്തോളം എല്‍ഡിഎഫിനൊപ്പം നിന്നിരുന്ന മണ്ണ് ഇപ്പോള്‍ ആര്യാടന് ഷൗക്കത്ത് യുഡിഎഫിനായി തിരിച്ചുപിടിച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങള്‍ക്കും ഈ വിജയമാണ് മറുപടി ആയത്.
34 വര്‍ഷം ആര്യാടന് മുഹമ്മദ് എംഎല്‍എ ആയിരുന്ന നിലമ്പൂരില്‍ ഇപ്പോഴാണ് അദ്ദേഹത്തിന്റെ മകനെയും ജനങ്ങള്‍ ഏറ്റെടുത്തത് – വിശ്വാസത്തിന്റെ തുടർച്ചയായി.
