പള്ളിവാസൽ പവർഹൗസിന് ബോംബ് ഭീഷണി.വെള്ളത്തൂവൽ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മണികുമാർ എന്ന വ്യക്തിയാണ് പോലീസിലെ 112 ൽ വിളിച്ച് ബോംബ് ഭീഷണി അറിയിച്ചത്.ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു സംഭവം. ബോബ് സ്ക്വാഡ് / ഡോഗ് സ്കോഡ് എന്നിവർ സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിൽ ഒന്നും കണ്ടെത്തുവാൻ ആയില്ല.പവർഹൗസിൽ സമീപത്തെ രണ്ട് വീടുകളിലും ബോംബ് വെച്ചു എന്ന ഭീഷണി ഉണ്ടായിരുന്നു.ഇവിടെയും പോലീസ് പരിശോധന നടത്തി.ഒന്നും കണ്ടെത്തുവാൻ ആയില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.Fake bomb threat to Pallivasal Power House
