നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് കണക്ക് തുടങ്ങിയത്. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും ഉള്‍പ്പെടെ ഈ തിരഞ്ഞെടുപ്പില്‍ 75.87% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.Nilambur by-election: UDF ahead
ആറാം റൗണ്ട് പിന്നിടുമ്പോൾ ആര്യാടൻ ഷൗക്കത്ത്- 5036 വോട്ടിനു മുന്നിൽ
ആര്യാടൻ ഷൗക്കത്ത്- 22927
എം സ്വരാജ് – 19474
പി വി അൻവർ- 7777
മോഹൻജോർജ്- 2256
മൊത്തം 263 പോളിങ് സ്റ്റേഷനുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും. ഓരോ റൗണ്ടിലും 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണപ്പെടുന്നത്. ആദ്യഘട്ട ലീഡുകള്‍ അരമണിക്കൂറിനുള്ളില്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് തടസ്സങ്ങളൊന്നുമുണ്ടാകാതെ പോയാല്‍ ഫലപ്രഖ്യാപനം 11 മണിയോടെ തന്നെ നടത്താനാണ് സാധ്യത.
