കൊച്ചി: കുമ്പളങ്ങിയിലെ സേക്രഡ് ഹാർട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ മനുഷ്യരുടെതായി സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. കണ്ണമാലി സ്വദേശി ഫ്രാൻസിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള പറമ്പ് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. പറമ്പിനു സമീപം പള്ളിയുടെ സെമിത്തേരിയുള്ളത് ശ്രദ്ധേയമാണ്. സംഭവ സ്ഥലത്ത് എത്തിയ പള്ളുരുത്തി പോലീസ് പ്രാഥമിക പരിശോധനകൾ നടത്തി. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.Human skull found in vacant land in Kumbalangi, Kochi
