തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും വർധന. പവന് 200 രൂപ ഉയർന്ന് 73,880 രൂപയിലെത്തി. ഇന്നലെ കുറവുണ്ടായിരുന്ന വിലയാണ് ഇന്ന് ഉയർന്നത്. 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന്റെ വില 25 രൂപ വർധിച്ച് 9,235 രൂപയായി.ഇന്ന് 24 കാരറ്റ് സ്വർണവില 10,075 രൂപയിലെത്തി .18 കാരറ്റിന് ഒരു ഗ്രാമിന് 7,556 രൂപയും പവന് 60,448 രൂപയുമാണ് നിരക്ക്. വെള്ളിയുടെ ഗ്രാമിന്റെ വില 120 രൂപയായി.Gold prices rise again
ആഗോള സാമ്പത്തിക അനിശ്ചിതത്വവും സ്വർണം സുരക്ഷിത നിക്ഷേപമെന്ന നിലയിലും ആവശ്യകത കൂടുന്നതും വില ഉയരാൻ കാരണമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
