
മലപ്പുറം: ദേശീയ വായനാദിനത്തോടനുബന്ധിച്ച് പൂക്കിപറമ്പ് വാളക്കുളം കെ എച്ച് എം എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച റീഡേഴ്സ് അസംബ്ലി ശ്രദ്ധേയമായി.ദേശീയ ഹരിതസേന,സീഡ് ക്ലബ്ബ്, ഫോറസ്റ്ററി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ‘വായനയോളം’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. റീഡേഴ്സ് അസംബ്ലിയുടെ ഭാഗമായി നടന്ന സംഘഭാഷണത്തിൽ മലയാളത്തിലെ ശ്രദ്ധേയമായ കൃതികളുടെ പരിചയപ്പെടുത്തൽ നടത്തി. വായന വാരാചരണത്തിന്റെ ഭാഗമായി ബുക്ക് റിവ്യൂ സംഘടിപ്പിക്കും. സീഡ് ക്ലബ്ബ് ലീഡർമാരായ ഫാത്തിമ നഷ്വ, സബീൽ മുനവ്വർ, ഫിദ, മാളവിക, അൻഷിദ ജെബി, മുഹമ്മദ് അമ്പാടി, ഫാത്തിമ നൗറിൻ, അമ്മാർ സലിം, മുഹമ്മദ് നാസിഫ്, ആർദ്ര എന്നിവർ നേതൃത്വം നൽകി.