
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 22 മുതൽ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ചില ഭാഗങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ജൂൺ 22ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.Heavy rain likely in Kerala from 22nd
ബിഹാറിന് മുകളിലുളള ന്യൂനമർദ്ദവും വടക്കുകിഴക്കൻ രാജസ്ഥാനിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും സംസ്ഥാനത്ത് മഴയെ ശക്തിപ്പെടുത്തുന്ന പ്രധാന കാരണങ്ങളാണ്.