കണ്ണൂർ: മുസ്ലിം സ്ത്രീ ഭർത്താവല്ലാത്തവരുമായി സംസാരിച്ചെന്ന പേരിൽ രസീനയെ മാനസികമായി പീഡിപ്പിച്ച സംഭവത്തെ താലിബാനിസം എന്നായി വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. കായലോട്, പറമ്പായി പള്ളിക്ക് സമീപം മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ രസീനയുടെ ആത്മഹത്യയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീമതി. “വടക്കേ ഇന്ത്യയിൽ കണ്ട തീവ്രവാദ പരിപാടികൾക്ക് സമാനമായതാണ് ഇവിടെയുള്ള സംഭവവും. ‘ഭർത്താവല്ലാത്ത ഒരാളോട് ഒരു മുസ്ലിം സ്ത്രീ സംസാരിക്കരുത്’ എന്ന ചിന്താധാര തന്നെ താലിബാനിസമാണ്. ഇതൊരു തീവ്രവാദത്തെയും മറികടന്ന അതിഭീകരതയാണ്,” എന്നും ശ്രീമതി പറഞ്ഞു.P.K. Srimati says Rasina’s death was the result of terrorism
സംഭവം മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ പൊലീസ് സ്റ്റേഷൻ പരിധിയിലാണെന്നും, കേരളത്തിലെ ഏത് ഭാഗത്തായാലും ഇത്തരം സംഭവങ്ങൾ സഹിക്കാനാകില്ലെന്നും പറഞ്ഞു. “ഇത് യഥാർത്ഥത്തിൽ ഒരു ആൾക്കൂട്ടക്കൊലയാണ്. ഇത്തരം ഭീകരതയ്ക്കെതിരെ ശക്തമായ നടപടികൾ വേണം. നിയമം കൈയിലെടുക്കാൻ ആരും അധികാരപ്പെടുത്തിയിട്ടില്ല. മൂന്നു പേരെയും മാത്രമല്ല, ഇതിൽ പങ്കാളിയായ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്യണം,” എന്നും ശ്രീമതി ആവശ്യപ്പെട്ടു.
അതേസമയം,റസീനയുടെ പണവും സ്വർണവും ആൺസുഹൃത്ത് തട്ടിയെടുത്തുവെന്നും സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും അറസ്റ്റിലായവർ നിരപരാധികളാണെന്നും സിപിഎം ബ്രാഞ്ച് കമ്മിറ്റ അംഗംകൂടിയായ റസീനയുടെ മാതാവ് സി.കെ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്.
പൊലീസിന്റെ മൊഴിയനുസരിച്ച്, യുവതിയുടെ പിതാവാണ് പരാതി നൽകിയതും ആത്മഹത്യാ കുറിപ്പിൽ ചില സൂചനകൾ പ്രതികളെ തിരിച്ചറിയാൻ സഹായിച്ചതും ആണ്. സംഭവത്തിൽ അറസ്റ്റിലായവരിൽ എല്ലാ പേരും റസീനയുടെ ബന്ധുക്കളാണ്.പറമ്പായി സ്വദേശികളായ വി.സി.മുബഷിർ, കെ.എ.ഫൈസൽ, വി.കെ.റഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അവരെല്ലാം എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നും പോലീസ് വ്യക്തമാക്കി. ആചങ്കര പള്ളിക്ക് സമീപം, മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം കാറിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് റസീന ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
