എൻ.സി.പി. സംസ്ഥാന കമ്മറ്റി അംഗം കോട്ടയം കടുത്തുരുത്തി മന്നാർ സ്വദേശി മഞ്ചാടിയിൽ മണിയപ്പൻ (63) വ്യാഴാഴ്ച വൈകിട്ട് ഉണ്ടായ വാഹനപകടത്തെ തുടർന്ന് നിര്യാതനായി.NCP leader Maniappan dies in car accident
ബൈക്കിൽ സഞ്ചരിച്ച് കൊണ്ടിരുന്ന മണിയപ്പനെ എതിരെ വന്ന സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കോട്ടയം ജില്ലയിലെ എൻ.സി.പി. യുടെ പ്രവർത്തനങ്ങൾക്ക് സൗമ്യ സാന്നിധ്യമായി നേതൃത്വം നൽകിയ മണിയപ്പൻ്റെ വിയോഗത്തിൽ എൻ.സി.പി. സംസ്ഥാന പ്രസിഡൻ്റും അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ എൻ.എ. മുഹമ്മദ് കുട്ടി അനുശോചനം അറിയിച്ചു.
പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി ഇടപെട്ടിരുന്ന മണിയപ്പൻ മികച്ച പൊതുപ്രവർത്തനത്തിൻ്റെ ഉദാഹരണമായിരുന്നുവെന്ന് എൻ.എ. മുഹമ്മദ് കുട്ടി അനുസ്മരിച്ചു.
