
വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരമുള്ള ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനും തമിഴ്നാട് സ്വദേശിയും സുരക്ഷിതരാണെന്ന് അലാസ്ക ഗവർണറുടെ ഓഫീസ് അറിയിച്ചു. ഇവരെ താഴേക്ക് എത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.Malayali mountaineer trapped in Denali safe
പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനെ രക്ഷപ്പെടുത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപി ഡോ. ശശി തരൂർ വിദേശകാര്യ മന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായ് പതാക ഉയർത്താനുള്ള ദൗത്യത്തിനിടയിലാണ് ഹസൻ ഖാൻ കൊടുങ്കാറ്റിൽ കുടുങ്ങിയത്.
അതിനാൽ 17,000 അടി ഉയരത്തിലുള്ള ദെനാലി പർവതത്തിലെ ബേസ് ക്യാംപിലാണ് ഇപ്പോൾ ഹസൻ ഖാൻ കുടുങ്ങിയിരിക്കുന്നത്. ഭക്ഷണവും വെള്ളവുമില്ലാത്ത സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. എവറസ്റ്റ് ഉൾപ്പെടെ നിരവധി കൊടുമുടികൾ കീഴടക്കിയ ഹസൻ ഖാൻ ധനകാര്യ വകുപ്പിൽ സെക്ഷൻ ഓഫീസറായാണ് സേവനം അനുഷ്ഠിക്കുന്നത്.
സാധാരണയായി ഇത്തരത്തിലുള്ള കാറ്റുകൾ ദെനാലിയിൽ ഉണ്ടാകാറില്ല. ഹസൻ ഖാന്റെ സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിരുന്നു.