പാലക്കാട്: പാരസെറ്റമോളില്‍ നിന്ന് കമ്പിക്കഷണം കണ്ടെത്തിയതായി പരാതി നല്കി. മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോള്‍ ടാബ്ലറ്റില് നിന്നാണ് കമ്പിയുടെ ഒരു ഭാഗം കണ്ടെത്തിയതെന്ന് പറയുന്നു. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകന് വേണ്ടി വാങ്ങിയ മരുന്ന് കഴിക്കുന്നതിനായി പൊട്ടിച്ച സമയത്താണ് കമ്പി കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ വിശദീകരണം. സംഭവത്തെ തുടര്‍ന്ന് മരുന്ന് കമ്പനിക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കാന്‍ കുടുംബം തീരുമാനിച്ചിട്ടുണ്ട്.Family files complaint after finding wire fragment in paracetamol
