
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പ്രവേശന പരീക്ഷ മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയതായി റിപ്പോർട്ട്. നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടന്ന പരീക്ഷയിലാണ് ഗൗരവമായ വീഴ്ചയുണ്ടായത്.Irregularities in Kerala University entrance exam
ഒരുപാട് ഫലങ്ങളിൽ പരസ്യമായ തെറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് സർവകലാശാല അധികൃതർ നിലവിലെ റാങ്ക് പട്ടിക പിൻവലിച്ചു.
ഒരു വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ചതോടെ, പരീക്ഷയുടെ ചുമതലവഹിച്ച അധ്യാപകന്റെ പങ്ക് സംബന്ധിച്ച് രജിസ്ട്രാർ വിശദീകരണം തേടിയിട്ടുണ്ട്. ഇതോടൊപ്പം, ഫലത്തിന്റെ അടിയന്തര പുനഃപരിശോധന നടത്താനും, ശരിയായ ഫലങ്ങൾ പുറത്തുവിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.