തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.Heavy rain continues; Alert issued for Kerala coast
കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മൂന്നു മണിക്കൂറിൽ, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റും വീശാനാണ് സാധ്യത.
കേരള തീരത്ത് നാളെ രാത്രി 11.30 വരെ 2.4 മീറ്ററിൽ നിന്ന് 3.6 മീറ്റർ ഉയരത്തിൽ തിരമാലകളും കടലാക്രമണവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഏറെ ജാഗ്രത പാലിക്കേണ്ടതും മത്സ്യബന്ധനത്തിന് വിലക്കുമുണ്ട് .
ഇതിനൊപ്പം, തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി, ഇപ്പോൾ ന്യൂനമർദമായി ശക്തിപ്പെടുകയാണ്. അതുപോലെ വടക്കുപടിഞ്ഞാറൻ ബംഗ്ലാദേശ്, ഗംഗാതട പ്രദേശം,പശ്ചിമ ബംഗാൾ എന്നീ പ്രദേശങ്ങളിലായി മറ്റൊരു ന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ ഇതും കൂടുതൽ ശക്തിയേറിയതാകാനാണ് സാധ്യത.
