നിലമ്പൂർ: ഇന്ന് നിലമ്പൂരിൽ നിശബ്ദ പ്രചാരണ ദിനമാണ്. സ്ഥാനാർത്ഥികളും വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും വോട്ടർമാരെ ഉറപ്പാക്കാനുള്ള അവസാനഘട്ട ശ്രമങ്ങളിലേർപ്പെട്ടിരിക്കുന്നു. വോട്ടർമാർക്ക് വോട്ടേഴ്സ് സ്ലിപ്പുകൾ നൽകുന്നതിനായി പാർട്ടി പ്രവർത്തകർ വീടുകൾ സന്ദർശിച്ച് വോട്ടുചെയ്യാൻ പ്രേരിപ്പിക്കും.Silent campaign day in Nilambur; voting tomorrow
ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. ഉച്ചയ്ക്ക് മുൻപോടെ വിതരണം പൂര്‍ത്തിയാകുമെന്നാണ് അറിയിപ്പ്.
വോട്ടെടുപ്പ് നാളെ നടക്കും. പ്രചാരണത്തിനുള്ള സമയപരിധി അവസാനിക്കുമ്പോൾ മുന്നണികൾ മുഴുവൻ ആത്മവിശ്വാസത്തിലാണ്. ഇന്നലെ നടന്ന അവസാന ഘട്ട പ്രചാരണ പരിപാടികൾക്ക് വലിയ ജനപങ്കാളിത്തം ലഭിച്ചു. വിജയത്തിൽ സംശയമില്ലെന്നാണ് എൽഡിഎഫ് വിശ്വാസം. 15,000 ത്തിലധികം ഭൂരിപക്ഷ വോട്ടുകൾ ലഭിച്ച് വിജയിക്കുമെന്നുമാണ് യുഡിഎഫ് കണക്കുകൂട്ടൽ.
