
ഹയർസെക്കൻഡറി ഒന്നാം വർഷ ക്ലാസുകൾ ഇന്ന് ആരംഭിക്കും. പ്ലസ് വൺ പ്രവേശനോത്സവം സംസ്ഥാനതലത്തിൽ തിരുവനന്തപുരത്തെ തൈയ്ക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9 മണിക്ക് സംഘടിപ്പിക്കപ്പെടും. ‘വരവേൽപ്പ്’ എന്ന പേരിലാണ് പ്രവേശനോത്സവം നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.Plus One classes from today; State-level inauguration by Education Minister V. Sivankutty
ആദ്യ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായതോടെ ഏകദേശം 3,40,000 വിദ്യാർത്ഥികൾ ആദ്യ വർഷ പഠനത്തിന് പ്രവേശനം നേടിയിട്ടുണ്ട്. ഇപ്പോഴും പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സപ്ലിമെന്ററി അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പ്രവേശനത്തിന് അനുബന്ധമായി, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള “കൂടെയുണ്ട് കരുത്തേകാൻ” എന്ന പേരിലുള്ള പ്രത്യേക ബോധവൽക്കരണ പരിപാടിയും നടത്തപ്പെടും.