കൊച്ചി : എംഎസ്സി എൽസ 3 കപ്പൽ അപകടവുമായി ബന്ധപ്പെട്ട് നിർണായക നടപടിയുമായി കോസ്റ്റൽ പൊലീസ്. സംഭവത്തിൽ ബന്ധപ്പെട്ടു അഞ്ചു നാവികരുടെ പാസ്പോർട്ടുകൾ പൊലീസ് പിടിച്ചെടുത്തു. കപ്പലിന്റെയും കണ്ടെയ്നറുകളുടെയും വിശദ വിവരങ്ങൾ ആവശ്യപ്പെട്ട് കപ്പൽ കമ്പനിക്ക് നോട്ടീസും നൽകി.MSC Elsa 3 accident: Notice issued to shipping company
ഫോർട്ട് കൊച്ചി പൊലീസാണ് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തത്. കേസെടുക്കാൻ വൈകിയതിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. പൊലീസ് കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തിരുന്നു.
ഇപ്പോൾ നാവികരെല്ലാവരും കൊച്ചിയിലാണ്. ഇവരിൽ ചിലർക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവർ നിരീക്ഷണത്തിലായതിനാൽ ഇവരുടെ മൊഴിയെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.
