പാലക്കാട്: കോട്ടായിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ ഇന്ന് രാവിലെ സംഘർഷം നിലനിന്നു. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന മുൻ മണ്ഡലം പ്രസിഡൻറ് കെ. മോഹൻകുമാറും അനുകൂലികളും ഓഫീസ് കെട്ടിടത്തിൽ ചുവപ്പ് പെയിന്റ് പൂശാൻ ശ്രമിച്ചതോടെയാണ് വിവാദം ആരംഭിച്ചത്.Red paint controversy at Congress office: Clashes, police intervention
ചുവപ്പ് പെയിന്റ് പൂശാനുള്ള നീക്കം പൊലീസ് തടഞ്ഞു. തനിക്കാണ് കെട്ടിടത്തിന്റെ ഉടമസ്ഥതയെന്നും ഇനി മുതൽ താൻ ചേർന്ന പാർട്ടിക്കായിരിക്കും അതിന്റെ നിയന്ത്രണമെന്നുമാണ് മോഹൻകുമാറിന്റെ വാദം.
എന്നാൽ പെയിന്റ് പൂശുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ ഇടപെട്ട് തടഞ്ഞതോടെയാണ് വാക്കേറ്റവും തർക്കവും തുടങ്ങിയത്. സംഘർഷാവസ്ഥ ഉയർന്നതോടെ ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
